ശ്രീനു എസ്|
Last Updated:
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (13:13 IST)
ആമസോണിന്റെ ഉപയോഗം ഇനി മലയാളിക്ക് ആയാസരഹിതമായിരിക്കും. മലയാളം ഉള്‍പ്പെടെ നാലു ഇന്ത്യന്‍ ഭാഷകള്‍ കൂടി ആമസോണില്‍ ഉള്‍പ്പെടുത്തി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളാണ് ആമസോണില്‍ എത്തിയത്. ഭാഷാ പ്രശ്‌നം ഒഴിവായതോടെ അടുത്ത ഫെസ്റ്റിവല്‍ പരിപാടികള്‍ക്ക് മുന്നോടിയായി 200മുതല്‍300 ദശലക്ഷം പേര്‍ ആമസോണ്‍ ഉപയോഗിക്കുമെന്ന് കണക്കുകൂട്ടുന്നു.
പ്രാദേശിക ഭാഷകള്‍ വന്നതോടെ ആമസോണിനെ സംബന്ധിക്കുന്ന വിവരങ്ങളും ഉല്‍പ്പന്നങ്ങളും ഡിസ്‌കൗണ്ടുകള്‍ കണ്ടെത്തുന്നതിനും റീചാര്‍ജും പണകൈമാറ്റവും ഓഫ്‌ലൈന്‍ പേമെന്റുകളും എല്ലാം ഇനി ഈസിയായി കൈകാര്യം ചെയ്യാം.