മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലുവ, ബങ്ക്, എടത്തല, പൊലീസ്, അറസ്റ്റ് aluva, edathala, bank, police, arrest
ആലുവ| Sajith| Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (16:07 IST)
മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിഗിരി മുക്കോട്ടിമുകള്‍ കോളനിയില്‍ എം കെ ബിജു എന്ന 35 കാരനാണ് പൊലീസ് വലയിലായത്.

സഹകരണ ബാങ്കിന്‍റെ ചൂണ്ടി ശാഖയില്‍ ഇയാള്‍ 11.5 പവന്‍റെ മുക്ക് പണ്ട പണയം വച്ച് 1.47 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ തുകയില്‍ നിന്ന് ഇയാള്‍ എടത്തലയിലെ ബാങ്ക് ഹെഡ് ഓഫീസില്‍ നേരത്തെ പണയം വച്ചിരുന്ന 37000 രൂപയുടെ സ്വര്‍ണ്ണ ഉരുപ്പണികള്‍ എടുത്തു. ഈ സ്വര്‍ണ്ണവും കൈയിലുണ്ടായിരുന്ന കുറേ മുക്കു പണ്ടവും ചേര്‍ത്ത് കൂടുതല്‍ തുകയ്ക്ക് പണയം വയ്ക്കാന്‍ ഒരുങ്ങിയപ്പോഴാണ് ഇയാളെ ബാങ്ക് ജീവനക്കാര്‍ പിടികൂടിയത്.

ഇതിനിടെ ചൂണ്ടി ശാഖയിലെ പണയ വസ്തുവും വ്യാജ സ്വര്‍ണ്ണമാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തു കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടത്തല പൊലീസ് എസ് ഐ പി ജെ നോബിളിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :