അമ്മയ്ക്ക് കൊവിഡ് ഭേദമായിരുന്നു, പക്ഷേ കൊവിഡ് ബാധയാണ് മരണത്തിന് കാരണമായതത്: വിശദീകരണവുമായി അൽഫോൺസ് കണ്ണന്താനം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 17 ഓഗസ്റ്റ് 2020 (13:45 IST)
അമ്മ കൊവിഡ് ബധിച്ചാണ് മരിച്ചതെന്ന വിവരം മറച്ഛുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി അൽഫോൺസ് കണ്ണന്താനം. അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിലും മരിക്കുമ്പോൾ കൊവിഡ് പൊൽസിറ്റീവ് ആയിരുന്നില്ല എന്നും മരണ ശേഷമുള്ള പരിശോധനയിലും കൊവിഡ് നെഗറ്റീവ് ആയിരുനു എന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

മരിക്കുന്നതിന് മുൻപ് തന്നെ രോഗം നെഗറ്റീവ് ആയിരുന്നു. മരണ ശേഷമുള്ള പരിശോധനയിലും രോഗബാധയില്ലെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് മാതാവിന്റെ ആന്തരിക അവയവങ്ങളിൽ പലതിനും തകരാറുക ഉണ്ടായി. ഇതാണ് മരണകാരണം. ഹൃദയഘാതം വന്നാണ് മരിച്ചത് എന്ന് പറയാനാകില്ല. അതിനാൽ സാങ്കേതികമായി കൊവിഡ് ബാധിച്ചതാണ് മരിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല എന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

എയിംസിലെ റിപ്പോർട്ട് ആർക്കു വേണമെങ്കിലും പരിശോധിയ്ക്കാം. ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിയ്ക്കുന്നത് എന്നും കണ്ണന്താനം പറഞ്ഞു. അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചത് എന്ന അൽഫോൺസ് കണ്ണന്താനത്തിന്റെ തന്നെ വീഡിയോ ആണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. പിന്നാലെ ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :