Sumeesh|
Last Updated:
ബുധന്‍, 11 ഏപ്രില്‍ 2018 (16:15 IST)
തിരുവനന്തപുരം: റീജണൽ ക്യാൻസർ സെന്ററിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച് ഐ വി രോഗബാധയുണ്ടായി എന്ന് സംശയിക്കുന്ന പെൺകുട്ടി മരണപ്പെട്ടു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രോഗം മൂർജ്ജിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരം ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്നാണ് കുട്ടിക്ക് എച്ച് ഐ വി പിടിപെട്ടത് എന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. രക്തത്തിൽ രോഗാണുക്കൾ പ്രവേശിക്കത്തക്ക വിധത്തിൽ മറ്റെവിടെയും തന്നെ മകൾക്ക് ചികിത്സ നടത്തിയിട്ടില്ലെന്നും ഇവർ ആരോപണത്തിൽ ഉന്നയിച്ചിരുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോപണം നിശേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തുകയായിരുന്നു.