സുനന്ദയുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ മുറിവ്, തരൂരിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത് മാനസികമായി തളര്‍ത്തി; അന്ന് ശശി തരൂരിനെതിരെ പൊലീസ് ഉന്നയിച്ച കാര്യങ്ങള്‍ ഇതെല്ലാം

രേണുക വേണു| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (12:59 IST)


സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തനായിരിക്കുകയാണ്. തരൂര്‍ കുറ്റക്കാരനാണെന്ന് പൊലീസ് ആവര്‍ത്തിച്ച് വാദിച്ചെങ്കിലും കോടതി അതിനെയെല്ലാം തള്ളി കളഞ്ഞു. ഏഴരവര്‍ഷത്തോളമായി തരൂരിനെ വേട്ടയാടുന്ന ഈ കേസില്‍ തുടക്കം മുതല്‍ പൊലീസ് തരൂരിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് പരിശോധിക്കാം.

ശശി തരൂരില്‍ നിന്ന് സുനന്ദ പുഷ്‌കര്‍ മാനസികപീഡനം ഏറ്റിരുന്നതായി ഡല്‍ഹി പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. സുനന്ദയെ തരൂര്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് നേരത്തെ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. സുനന്ദയുടെ മരണ കാരണം വിഷം ഉള്ളില്‍ചെന്നാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15ഓളം പരിക്കുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും കോടതിയില്‍ പൊലീസ് പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതല്‍ സുനന്ദ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :