അഭിറാം മനോഹർ|
Last Updated:
വ്യാഴം, 20 ഓഗസ്റ്റ് 2020 (19:40 IST)
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും മേൽനോട്ടവും അദാനി എന്റർപ്രൈസസിനെ ഏൽപ്പിക്കാൻ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് സർവകക്ഷിയോഗത്തിൽ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവത്‌ക്കരണത്തെ എതിർത്തു.
വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാനസർക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണമെന്നാണ് സംസ്ഥാനസർക്കാരിന്റെ ആവശ്യം. ഈ വിഷയം എടുത്തുകാട്ടി കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.