ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു: എലീന പടിക്കല്‍ വിവാഹിതയാകുന്നു

ശ്രീനു എസ്| Last Updated: ചൊവ്വ, 22 ഡിസം‌ബര്‍ 2020 (21:42 IST)
അവതാരികയും ബിഗ്‌ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. ഇരുവരും തമ്മില്‍ ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടുപേരുടെയും മതം വ്യത്യസ്ഥമായിരുന്നതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് തടസം നിന്നിരുന്നു. ഇക്കാര്യം നേരത്തേ എലീന തന്നെ വെളിപ്പെടുത്തിയിരുന്നതാണ്.

വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു താരം നേരത്തേ പറഞ്ഞിരുന്നു. ഒടുവില്‍ വീട്ടുകാര്‍ സമ്മതം മൂളിയിരിക്കുകയാണ്. ജനുവരി ആറിനാണ് ഇരുവരുടെയും വിവാഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :