ആലപ്പുഴ|
vishnu|
Last Modified തിങ്കള്‍, 12 ജനുവരി 2015 (15:51 IST)
ആലപ്പുഴയില്‍ കമ്മ്യൂണിസ്റ്റ് ആചാര്യനായ എകെ ഗോപാലന്റെ സ്മരണാര്‍ഥം സ്ഥാപിച്ചിരുന്ന സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തി. ദേശീയപാതയിലെ എകെജി ജംക്ഷനിലെ സ്തൂപമാണ് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. 33 വര്‍ഷം പഴക്കമുള്ളതാണ് സ്തൂപം. സ്തൂപത്തിന്റെ മുകളിലെ അരിവാള്‍ ചുറ്റികയും തകര്‍ത്തു.
സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് അടുത്ത ആക്രമണം. ആലപ്പുഴയിലെ വിഭാഗീയതയുടെ ഭാഗമായാണ് കൃഷണപിള്ള സ്മാരകം തകര്‍ത്തത്. എകെജി സ്തൂപം തകര്‍ത്തതും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടൊ എന്ന് സംശയമുണ്ട്.