ആലപ്പുഴ|
BIJU|
Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (21:13 IST)
ആലപ്പുഴയില്‍ ആംബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ചു. നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്. ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിക്ക് മുമ്പിലാണ് സംഭവം.
ചമ്പക്കുളത്തെ ആശുപത്രിയില്‍ ശ്വാസതടസത്തിന് ചികിത്സ തേടിയെത്തിയതാണ് മോഹനന്‍നായര്‍. എന്നാല്‍ അദ്ദേഹത്തെ എടത്വ ജൂബിലി ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്‍ടര്‍ നിര്‍ദ്ദേശിച്ചു. അതിനായി ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
സിലിണ്ടര്‍ പൊട്ടിത്തെറിച്ചതും ആംബുലന്‍സില്‍ തീ പടര്‍ന്നുപിടിച്ചു. നഴ്സ് ഉടന്‍ തന്നെ മോഹനന്‍ നായരെ ആംബുലന്‍സില്‍ നിന്നും ഇറക്കി ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആംബുലന്‍സ് ഡ്രൈവര്‍ക്കും നഴ്സിനും പരുക്കുപറ്റി. ആംബുലന്‍സും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കടയും കത്തിനശിച്ചു.
രോഗിക്ക് ഓക്സിജന്‍ നല്‍കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പാളിച്ചയാകാം സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് നിഗമനം.