ചേര്‍ത്തലയില്‍ 13 വയസുകാരനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2023 (09:00 IST)
ചേര്‍ത്തലയില്‍ 13 വയസുകാരനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രക്കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. കടക്കരപ്പള്ളി ബിനീഷ് കുമാറിന്റെ മകന്‍ ആദിത്യനാണ് മരിച്ചത്.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :