ആലപ്പുഴ ചെന്നിത്തലയില്‍ റോഡ് അരികില്‍ യുവാവ് മരിച്ച നിലയില്‍; ബൈക്ക് സമീപത്തെ ആറ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (14:44 IST)
ചെന്നിത്തലയില്‍ റോഡ് അരികില്‍ യുവാവ് മരിച്ച നിലയില്‍. ഇയാളുടെ ബൈക്ക് സമീപത്തെ ആറ്റില്‍ നിന്നും കണ്ടെത്തി. ചെന്നിത്തല പറയങ്കേരി കടവിനു സമീപമാണ് സംഭവം. പറയേഞ്ചേരി മൂന്നു തെങ്ങില്‍ ബിബിന്‍ ആണ് മരിച്ചത്.. 26വയസായിരുന്നു. വൈദ്യുതി പോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു യുവാവ്.

തിരിച്ചുവരുമ്പോള്‍ ബൈക്ക് റോഡരികിലെ മൈയില്‍ കുറ്റിയിലും പോസ്റ്റിലും ഇടിച്ച് അപകടം ഉണ്ടായതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :