കായംകുളത്ത് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ച് കടന്നു; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (11:41 IST)
കായംകുളത്ത് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പത്തിയൂര്‍ സ്വദേശി 47കാരനായ അബ്ബാസ് ആണ് പിടിയിലായത്. യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പൊലീസ് മോഷ്ടാക്കളുടെ ഫോട്ടോ കാണിച്ചപ്പോഴാണ് അബ്ബാസ് കുടുങ്ങിയത്.

മോഷ്ടാവിനെ പൊലീസ് കണ്ടെത്തി മൊബൈല്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :