ചെങ്ങന്നൂരില്‍ വയോധികയെ മുറിയില്‍ അടച്ച് വെട്ടിക്കൊലപ്പെടുത്തിയ 28കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2022 (08:39 IST)
ചെങ്ങന്നൂരില്‍ വയോധികയെ മുറിയില്‍ അടച്ച് വെട്ടിക്കൊലപ്പെടുത്തിയ 28കാരന്‍ പിടിയില്‍. മുളക്കുഴ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന 80കാരിയായ അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ബന്ധുവായ റിന്‍ജു സാം ആണ് പിടിയിലായത്. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. അക്രമാസക്തനായ റിന്‍ജു വയോധികയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ മാതാപിതാക്കളായ സാമും റോസമ്മയും ഓടി രക്ഷപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :