പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (08:56 IST)
പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റുചെയ്തു. തൈക്കാട്ടുശേരി സ്വദേശി അഭിജിത്ത് (27), സുധീഷ്(23), ജിബിന്‍(28), അനന്തകൃഷ്ണന്‍(25)എന്നിവരാണ് അറസ്റ്റിലായത്.

തൈക്കാട്ടുശേരി സ്വദേശി വിപിന്‍ലാലിനെയാണ്(37) ഇവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇടുക്കിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :