നിയമസഭാ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 33202 പെരുമാറ്റചട്ട ലംഘനങ്ങള്‍

ശ്രീനു എസ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (09:36 IST)
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 33202 പെരുമാറ്റചട്ട ലംഘനങ്ങള്‍. ഇതില്‍ 7500 ഓളം പരാതികള്‍ സി വിജില്‍ ആപ്പ് മുഖേന പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അരൂര്‍ നിയോജക മണ്ഡലത്തില്‍ 5623, ചേര്‍ത്തല നിയോജകമണ്ഡലം 3309, നിയമസഭ നിയോജകമണ്ഡലം 10169, കുട്ടനാട് നിയമസഭ നിയോജകമണ്ഡലം 1535, ഹരിപ്പാട് നിയമസഭ നിയോജക മണ്ഡലം 2109, കായംകുളം 2142, മാവേലിക്കര 2595, ചെങ്ങന്നൂര്‍ 2295 എന്നിങ്ങനെയാണ് നിയമസഭ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പരാതികള്‍ ലഭിച്ചത്. എല്ലാ പരാതികളും ജില്ലാ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിഹരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :