ശ്രീനു എസ്|
Last Updated:
ശനി, 14 നവംബര്‍ 2020 (17:11 IST)
അപകടത്തില്‍പെട്ട കാറില്‍ നിന്നും കണ്ടെത്തിയത് എട്ടുകിലോ കഞ്ചാവ്. ചെങ്ങന്നൂര്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കാറിലുള്ളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ പൊതിയന്വേഷിച്ചത് സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് പൊലീസുമായി ബന്ധപ്പെടുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍, പഴകുളം സ്വദേശികളായ പൊന്‍മന കിഴക്കേതില്‍ ഷൈജു, ഫൈസല്‍, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.