ആലപ്പുഴ|
എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2020 (19:58 IST)
രോഗബാധിതയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ചീങ്കണ്ണി സുരേഷിനെ പോലീസ് അറസ്റ് ചെയ്തു. രോഗബാധിത കൂടിയായ വീട്ടമ്മയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പിരളശേരി ഇരുട്ടുമുക്ക് കല്ലുമഠത്തില്‍ സുരേഷ് എന്ന ചീങ്കണ്ണി സുരേഷിനെ (42) പിടികൂടിയത്.
ഭര്‍ത്താവില്ലാത്ത സമയത്ത് സുരേഷ് ഭര്‍ത്താവിനെ അന്വേഷിച്ച് വീട്ടില്‍ വന്നു. എന്നാല്‍ അദ്ദേഹം പുറത്തുപോയിരിക്കുകയാണ് എന്നറിഞ്ഞതോടെയാണ് സുരേഷ് രോഗിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഭര്‍ത്താവ് തിരികെയെത്തി. സുരേഷ് ഓടിരക്ഷപ്പെടുകയും ചെയ്തു. ചെറിയതോതില്‍ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. എന്നാല്‍ ആശുപത്രി അധികൃതരുടെ ചോദ്യം ചെയ്യലില്‍ വിവരം പുറത്തു വന്നു. തുടര്‍ന്ന് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായാണ് പ്രതിയെ പിടിച്ചത്. പോലീസിനെ കണ്ടതും അക്രമാസക്തമായ പ്രതി അവരെ ആക്രമിച്ചു. ചില പോലീസുകാര്‍ക്ക് ചില്ലറ പരിക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ വലയെറിഞ്ഞാണ് പ്രതിയെ കീഴടക്കിയത്. ആറന്മുള, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുരേഷ് എന്ന് പോലീസ് വെളിപ്പെടുത്തി.