സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 5 ഫെബ്രുവരി 2022 (20:40 IST)
പുന്നപ്രയില്‍ ബൈക്ക് ലോറിയിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അറവുകാട് ഐടിസിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നീര്‍ക്കുന്നം സ്വദേശി അഭിഷേക് ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്.
ആലപ്പുഴയിലെ പാരലല്‍ കോളേജിലേക്ക് കൂട്ടുകാരനെ ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലൂടെ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് റോഡില്‍ വീണ അഭിഷേകിന്റെ ദേഹത്തുകൂടെ മറ്റൊരു ലോറി കയറിയാണ് അപകടം ഉണ്ടായത്.