കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണിയും, സംഘപരിവാറിന്റെ കൊലവിളിയും - ചുട്ട മറുപടിയുമായി അലന്‍സിയര്‍ രംഗത്ത്

കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണിയും, സംഘപരിവാറിന്റെ കൊലവിളിയും - ചുട്ട മറുപടിയുമായി അലന്‍സിയര്‍ രംഗത്ത്

  Alancier , BJP , RSS , Narendra modi , CPM , സിപിഎം , സരോജ് പാണ്ഡെ , പൊലീസ് , അലന്‍സിയര്‍ , ബിജെപി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 19 ഒക്‌ടോബര്‍ 2017 (19:06 IST)
സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെയുടെ പ്രസ്‌താവനയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ അലന്‍സിയറിനെതിരെ ബിജെപിയും സംഘ പരിവാറും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തവെ പ്രറ്റികരണവുമായി താരം രംഗത്ത്.

“സത്യം വിളിച്ച് പറഞ്ഞ് പ്രതിഷേധം അറിയിച്ചതിന് എന്നെ കോമാളിയായി ചിത്രീകരിച്ചാലും കുഴപ്പമില്ല. ഇവിടെ ആരുടെയും കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെടരുത്. ഒരു ഗർഭപാത്രത്തിലും ശൂലം കയറരുത്. നാടകമാണ് എന്റെ ആയുധം. ചവറ പൊലീസ് സ്റ്റേഷനിൽ കണ്ണ് കെട്ടി ചെന്ന് പരാതി നല്‍കിയതും നാടകത്തിന്റെ ഭാഗമായിരുന്നു. ഇത്തരത്തില്‍ പ്രതികരിക്കാനുള്ള ആര്‍ജവം ലഭിച്ചത് യൂണിവേഴ്സിറ്റി കോളേജ് ആണ് ” - എന്നും അലന്‍‌സിയര്‍ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലം വലിയൊരു നാടക പാഠശാലയായിരുന്നു. ഇവിടെ നിന്നാണ് നാടകം എന്ന ആയുധം ലഭിച്ചത്. മരിക്കും വരെ നാടകം കളിക്കണമെന്നാണ് ആഗ്രഹമെന്നും യൂണിവേഴ്സിറ്റി കോളേജിലെ കാമ്പസ് തിയറ്റർ ഉദ്ഘാടനം ചെയ്യവെ അലൻസിയർ പറഞ്ഞു.

സരോജ് പാണ്ഡെയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കറുത്ത തുണികൊണ്ട് കണ്ണ് കെട്ടി പൊലീസ് സ്റ്റേഷനിലെത്തിയ അലന്‍സിയറുടെ നടപടിയാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു ചൂഴ്‌ന്നെടുക്കുക
തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പ് ആയ ‘കാവിപ്പട’യില്‍ നിറഞ്ഞത്.

അലന്‍സിയറുടെ ചിത്രമടക്കം ‘ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും?’ എന്ന, ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിന് കീഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറഞ്ഞിരിക്കുന്നത്. പോസ്റ്റിന് ആറ് മണിക്കൂറിനകം ആയിരത്തോളം ലൈക്കാണ് ലഭിച്ചത്.

നേരത്തെയും വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗങ്ങളുമായി അലന്‍‌സിയര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംവിധായകന്‍ കമലിനെതിരെ ബിജെപി നടത്തിയ പ്രസ്‌താവനയും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്ന ആവശ്യത്തിനുമെതിരെ ഏകാംഗനാടകം കളിച്ചാണ് അലന്‍‌സിയര്‍ പ്രതിഷേധിച്ചത്.

മൂന്നാറിലെ പൊമ്പിളൈ ഒരുമയെ മന്ത്രി എംഎം മണി അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിനെതിരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സരിചുറ്റി കൂളിംഗ് ഗ്ലാസുമായി എത്തിയാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :