അക്ഷയ കേന്ദ്രങ്ങളിലെ സര്‍വീസുകള്‍ക്ക് കൊടുക്കേണ്ട ഫീസ് എത്രയെന്ന് അറിയുമോ? കൂടുതല്‍ വാങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

രേണുക വേണു| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (09:27 IST)

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കാനായി നാം ആശ്രയിക്കുന്ന സ്ഥാപനമാണ് അക്ഷയ കേന്ദ്രങ്ങള്‍. നിങ്ങള്‍ ആവശ്യപ്പെടുന്ന സേവനത്തിന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചുള്ള ഫീസ് മാത്രമേ അക്ഷയ കേന്ദ്രങ്ങള്‍ വാങ്ങിക്കാവൂ. എന്നാല്‍ ചില അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനേക്കാള്‍ കൂടുതല്‍ വാങ്ങുന്നുണ്ട്. ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളുടെ ഫീസ് അറിഞ്ഞിരിക്കാം...

ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍ (ജനറല്‍ വിഭാഗം) - 25 രൂപ

തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ - 40 രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷ - 20 രൂപ

വിവാഹ രജിസ്‌ട്രേഷന്‍ - 70 രൂപ

ലൈഫ് സര്‍ട്ടിഫിക്കറ്റ് - 30 രൂപ

പാന്‍ കാര്‍ഡ് - 80 രൂപ

അതേസമയം അഞ്ച് വര്‍ഷമായിട്ടും സേവനങ്ങളുടെ നിരക്ക് പരിഷ്‌കരിക്കാത്തത് അക്ഷയ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് അക്ഷയ കേന്ദ്രങ്ങളുടെ ഉടമകളുടെ ആവശ്യം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :