എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ടുപേരെ കൂടി പ്രതിചേര്‍ത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (14:20 IST)
എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ടുപേരെ കൂടി പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യാ ടി എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. സുഹൈല്‍ ആണ് ആസൂത്രണം ചെയ്തത് എന്നാണ് വിവരം.

എന്നാല്‍ മൊഴി എടുക്കാന്‍ വിളിപ്പിച്ചതോടെ സുഹൈല്‍ മുങ്ങിയിരിക്കുകയാണ്. പിന്നാലെ നവ്യയും ഒളിവിലായി. ഒന്നാം പ്രതിയായ ജിതിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :