സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 28 മെയ് 2022 (17:28 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബോധപൂര്‍വം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് എകെ ബാലന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊന്നും ചെയ്യാന്‍ കഴിയില്ല. ജൂറിയുടെ സ്വതന്ത്രമായ വിലയിരുത്തല്‍ അനുസരിച്ചാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യം നല്‍കിയത് ഇന്ദ്രന്‍സിനാണ്. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിന്. പിന്നീട് കമ്മട്ടിപ്പാടത്തിലെ വിനായകന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ്, സുഡാനി ഫ്രം നൈജീരിയയിലെ സൗബിന്‍ ഞാന്‍ മേരിക്കുട്ടിയില്‍ അഭിനയിച്ച ജയസൂര്യ(സംയുക്തം) എന്നിവര്‍ക്കും മികച്ച നടന്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചു.
.
ജൂറിയുടെ നിഗമനങ്ങളെയും തീരുമാനത്തെയും ഒരു രൂപത്തിലും സ്വാധീനിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടല്‍
നടന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ ഷാഫി പറമ്പില്‍ അടക്കം ഇതിനുപിന്നില്‍ രാഷ്ട്രീയമായ തീരുമാനമുണ്ടെന്നു പറഞ്ഞതുകൊണ്ടാണ് ഈ കുറിപ്പെഴുതാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഏതു വഴിവിട്ട മാര്‍ഗവും ഇവര്‍ സ്വീകരിക്കുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.