ഇ പി ജയരാജന് പിന്നാലെ കെ ടി ജലീൽ അതിന് പിന്നാലെ എ കെ ബാലൻ; പിണറായി മന്ത്രിസഭയിലെ അടുത്ത മന്ത്രിയും നിയമന വിവാദത്തിൽ

വെള്ളി, 7 ഡിസം‌ബര്‍ 2018 (11:05 IST)

നിയമന വിവാദത്തിൽ കെ ടി ജലീലിന്റെ പ്രശ്‌നം തീരുന്നതിന് മുമ്പുതന്നെ മന്ത്രി എ കെ ബാലനും കുരുക്കിൽ. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ നാലു പേരെ യോഗ്യതയില്ലാതെ നിയമിച്ചതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 
 
ഇ പി ജയരാജനു പിന്നാലെ കെ ടി ജലീലിനായിരുന്നു പണിയായത്. ഈ പ്രശ്‌നം നിലവിൽ നിൽക്കുമ്പോഴാണ് ഇപ്പോൾ പുതിയൊരു പ്രശ്‌നം വന്നിരിക്കുന്നത്. എഴുത്തുകാരി ഇന്ദുമേനോന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷന്‍,  മിനി പി വി, സജിത്ത് കുമാര്‍ എസ് വി എന്നിവരുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. 
 
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പിന് കീഴിലുള്ള കോഴിക്കോട് കിര്‍ത്താഡ്സിലെ താല്‍കാലിക ജീവനക്കാരായി ജോലി ചെയുന്ന വേളയിലാണ് അസാധരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ചട്ടം 39 ദുരുപയോഗം ചെയ്ത് നിയമനം നല്‍കിയിരിക്കുന്നത്.
 
ഇവരെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 39 ഉപയോഗിച്ച് നിയമനം നല്‍കി.
കിര്‍താഡ്സ് സ്പെഷ്യല്‍ റൂള്‍ (2007) പ്രകാരം ഇവര്‍ക്ക് ജോലിക്ക് വേണ്ട യോഗ്യതയുണ്ടായിരുന്നില്ല. ന്യൂസ് 18നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

51മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കം

അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി. പ്രളയക്കെടുതി മൂലം ...

news

തൃശൂർ മലാക്കയിൽ കിടപ്പുമുറിയിൽ സ്ഫോടനം: 2 കുട്ടികൾ വെന്തുമരിച്ചു - അപകടകാരണം വ്യക്തമല്ല

തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു ...

news

വീണ്ടും ഭരണത്തിലെത്താൻ ബി ജെ പിയുടെ ഗ്ലാമറസ് തന്ത്രങ്ങൾ, പൂനെയിൽ മത്സരിക്കാനൊരുങ്ങി മാധുരി ദീക്ഷിത് ?

2019ൽ വരാനിരിക്കുന്ന തിരിഞ്ഞെടുപ്പിലൂടെ വീണ്ടും ഭരണത്തിലെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ...

Widgets Magazine