ഇടതന്‍മാര്‍ നാശത്തിനും ചോരയ്ക്കും വേണ്ടി നില്‍ക്കുന്നവരെന്ന് ആന്‍റണി

തിരുവനന്തപുരം| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (20:15 IST)
ഇടതന്‍മാര്‍ നാശത്തിനും ചോരയ്ക്കും വേണ്ടി നില്‍ക്കുന്നവരാണെന്ന്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. തങ്ങള്‍ക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന നിലപാടാണ് ഇടതുപക്ഷത്തിന്. ബാര്‍ നിര്‍ത്തിയപ്പോള്‍ നഷ്ടം ഉണ്ടായവര്‍ പറയുന്നത് ഏറ്റുപറയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് ആന്റണി പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍റെ കാലത്തെ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്. അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം തേടാനുള്ള അന്വേഷണസംഘത്തിന്‍റെ തീരുമാനം മറ്റൊരു സര്‍ക്കാരിന്‍റെ കാലത്തും സാധ്യമല്ലെന്നും അദ്ദേഹം അരുവിക്കരയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :