തിരുവനന്തപുരം|
Last Updated:
വ്യാഴം, 29 ജനുവരി 2015 (14:46 IST)
കെ പി സി സി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 15 വരെ അവധിയിലായിരിക്കുമെന്ന് കെ പി സി സി പ്രസിഡന്റിന് അജയ് തറയില്‍ കത്ത് നല്കി. അജയ് തറയിലിനെതിരെ യു ഡി എഫ് യോഗത്തില്‍
വിമര്‍ശനം ഉയര്‍ന്നിരുന്നു.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നതായിരുന്നു അജയ് തറയിലിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനം.
ധനമന്ത്രി കെ എം മാണി ബാര്‍ കോഴയില്‍
ആരോപണ വിധേയനായ സാഹചര്യത്തില്‍, മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന്
അജയ് തറയില്‍
ചാനല്‍ ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടത് ഘടക കക്ഷികളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. ഇതിനിടെ അജയ് തറയിലിന്റെ പ്രസ്താവനെയ തള്ളി കെ പി സി സി പ്രസിഡന്റ് വി എം സുധീരന് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രസ്താവന വ്യക്തിപരമാണെന്ന് കാണിച്ച് അജയ് തറയില്‍ പത്രക്കുറിപ്പിറക്കിയിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.