രാജ്യദ്രോഹക്കേസ്: ആയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായി

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ജൂണ്‍ 2021 (17:25 IST)
രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പമാണ് ആയി‌ഷ ഹാജരായത്.

ഇന്നലെയാണ് ആയിഷ അഭിഭാഷകനൊപ്പം കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്. കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ കവരത്തി പോലീസിന് നിർദേശം നൽകി. ബയോവെപ്പണ്‍ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് എടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :