ബ്രഹ്മപുരത്തെ പുക ശമിപ്പിക്കാന്‍ വ്യോമസേന ഇന്നെത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (09:24 IST)
ബ്രഹ്മപുരത്തെ പുക ശമിപ്പിക്കാന്‍ വ്യോമസേന ഇന്നെത്തും. ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്േ്രപ ചെയ്യുന്ന രീതിയാണ് ഇന്ന് ആരംഭിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസെടുത്തത്. അതേസമയം മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ നാല്മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :