‘എയര്‍ കേരള‘ നവംബറില്‍ പറന്നുയരും... ഉറപ്പ്

കൊച്ചി| VISHNU N L| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (18:47 IST)
കേരളം പ്രവാസി മലയാളികള്‍ക്കായി പ്രാവര്‍ത്തികമാക്കാന്‍ നടപ്പിലാക്കുന്ന എയര്‍ കേരള വിമാന സര്‍വീസ് ഈ വര്‍ഷം നവംബറോടെ അരംഭിക്കുമെന്ന് ഉറപ്പായി. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കനാണ് നീക്കം. ഇതിനായി വിമാനങ്ങള്‍ വാടകയ്ക്കെടുക്കനാണ് നിലവിലെ തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 15 സീറ്റുകളുള്ള ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര സര്‍വ്വീസുകള്‍ നടത്താനാണ് തീരുമാനം. ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍.

മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സേലം, പോണ്ടിച്ചേരി, ബെല്‍ഗാം, മംഗളൂരു എന്നീ ചെറുവിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുമുണ്ട്. സിയാല്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇവിടങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകു. വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റു ഗതാഗത സൗകര്യങ്ങള്‍, ഇവ ഉപയോഗിക്കാന്‍ യാത്രക്കാരന് എത്രത്തോളം പണച്ചെലവ് വരും തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയ പഠനമാണ് സിയാല്‍ നടത്തിയത്. വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിന് മുമ്പ് ആഭ്യന്തര സര്‍വീസ് നടത്തണമെന്നുള്ള നിബന്ധന പാലിക്കുന്നതിനായാണ് ഇപ്പോള്‍ നവംബറില്‍ തന്നെ വിമാനം പറത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പ്രവാസികളില്‍ നിന്നും യാത്ര സംബന്ധിച്ച് നിരന്തരമുണ്ടാകുന്ന പരാതികള്‍ കണക്കിലെടുത്താണ് എയര്‍ കേരള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ ആദ്യപടിയായി ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നത്.എയര്‍ കേരളയുടെ ആദ്യ വിമാനം നവംബറില്‍ കൊച്ചിയില്‍ നിന്നാണ് സര്‍വീസ് നടത്തുക. വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :