സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (19:11 IST)
തിരുവനന്തപുരം: മുംബൈയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു പ്രതിദിന വിമാന സര്‍വീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയര്‍ലൈന്‍സിന്റെ പുതിയ സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍ തുടങ്ങും. ഈ സെക്ടറില്‍ വിസ്താരയുടെ രണ്ടാമത്തെ സര്‍വീസ് ആണിത്.
ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 7 ആകും.
രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം (യുകെ 558) 10.45ന് മുംബൈയില്‍ എത്തും. തിരികെ രാത്രി 8.25ന് പുറപ്പെട്ട് (യുകെ 557) 11 മണിക്ക് തിരുവനന്തപുരത്ത് എത്തും. ശംഖുമുഖത്തെ ഡോമെസ്റ്റിക് ടെര്‍മിനലില്‍ നിന്നാണ് സര്‍വീസ്. രാജ്യത്തിനകത്തുള്ള നഗരങ്ങളിലേക്കും യൂറോപ്, യുഎസ്, ഗള്‍ഫ് ഉള്‍പ്പെടെ വിദേശ നഗരങ്ങളിലേക്കും തിരിച്ചും കണക്റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.