എയ്ഞ്ചല പ്രസവിക്കും; ചരിത്രം വഴിമാറും

ഏയ്ഞ്ചല ഗർഭിണി; പ്രസവിച്ചാൽ അതൊരു ചരിത്രം

തിരുവനന്തപുരം| PRIYANKA| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (12:21 IST)
മൂന്ന് മാസം കൂടി കഴിയുമ്പോള്‍ എയ്ഞ്ചല ചിലപ്പോള്‍ ചരിത്രം ചരിത്രം കുറിക്കും. ഇല്ലെങ്കില്‍ ആറുമാസം പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം മൃഗശാല അധികൃതര്‍ക്ക് നിരാശ സമ്മാനിക്കും. രണ്ട് വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ഏഴ് അനാക്കോണ്ടകളിലൊന്നാണ് അഞ്ചര വയസുകാരി എയ്ഞ്ചല.

ആറ് മാസമാണ് അനാക്കോണ്ടകളുടെ ഗര്‍ഭകാലം. കഴിഞ്ഞ മെയിലാണ് യെ്ഞ്ചല ഇണചേര്‍ന്നത്. അതുകൊണ്ട് തന്നെ ഒക്ടോബറിലോ നവംബറിലോ പ്രസവമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എയ്ഞ്ചല ഗര്‍ഭിണിയാണെന്നതിന് ശാസ്ത്രീയ അനുമാനം ഒന്നുമില്ലെങ്കിലും ദിവസംതോറും ശരീരഭാരം വര്‍ദ്ധിക്കുന്നതാണ് ഇത്തരമൊരു അനുമാനത്തില്‍ മൃഗശാല അധികൃതര്‍ എത്താന്‍ കാരണം.

സാധാരണഗതിയില്‍ ഒറ്റപ്രസവത്തില്‍ 30 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. കൂടുകളില്‍ സ്വാഭാവിക പരിസ്ഥിതി ഒരുക്കിയിട്ടുള്ളതിനാല്‍ സുഖപ്രസവം നടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തെക്കേ അമേരിക്കയിലെ ആമസോണ്‍ കാടുകളിലാണ് അനാക്കോണ്ടകളുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :