സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 13 ജൂലൈ 2023 (15:42 IST)
എ ഐ ക്യാമറ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴി പരിശോധിച്ചുകൂടെയെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദ്ദേശം. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം ഇക്കാര്യത്തില്‍ ഈ മാസം 26 നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കാമറ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താന്‍ ആകില്ല. ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയേയും രണ്ടായി തന്നെ കാണണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.