പിടിക്കപ്പെടുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ നോട്ടീസ് അയച്ചു തുടങ്ങും; ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് അടുത്തമാസം 20 മുതല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (08:37 IST)
എഐ കാമറകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ നോട്ടീസ് അയച്ചു തുടങ്ങും. ഗതാഗത നിയമനത്തിന് പിഴ ഈടാക്കുന്നത് അടുത്തമാസം 20 മുതലാണ്. നിയമലംഘകാര്‍ക്ക് അടുത്തമാസം 19 വരെ മുന്നറിയിപ്പ് നോട്ടീസ് ആണ് നല്‍കുന്നത്. വേണ്ടത്ര ബോധവല്‍ക്കരണം ഇല്ലാതെയാണ് പിഴ ഈടാക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം കൂടി ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ട്രയല്‍ റണ്ണില്‍ ഒരു മാസം 95000 പേര്‍ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം വലിയ പിഴ വരുന്നുവെന്നാ പ്രചരണത്തിന് പിന്നാലെ നിയമലംഘവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉദ്ഘാടനത്തിനുശേഷം എത്രപേര്‍ ക്യാമറകളില്‍ കുടുങ്ങി എന്ന കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :