അഭിറാം മനോഹർ|
Last Modified വെള്ളി, 12 മാര്‍ച്ച് 2021 (17:45 IST)
ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായി മുസ്ലീം ലീഗിന് വനിതാ സ്ഥാനാർത്ഥി. അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയ ആദ്യ വനിതാ അംഗം കൂടിയാണ് നൂർബിന.
കേരളത്തിന്റെ തിരെഞ്ഞെടുപ്പ് ചരിത്രത്തിൽ ലീഗിലെ രണ്ടാമത്തെ മാത്രം വനിതാ സ്ഥാനാർത്ഥിയാണ് നൂർബിന. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍
ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതാ സ്ഥാനാർത്ഥികൾ ലീഗിന് വേണ്ടി മത്സരിച്ചിട്ടില്ല. എല്‍ഡിഎഫില്‍ നിന്ന്
ഐഎന്‍എല്ലും എന്‍ഡിഎയില്‍ നിന്നും ബിഡിജെഎസും ആണ് എതിർ പാർട്ടിക്കാർ എന്നതാണ് ലീഗിന് ധൈര്യം നൽകുന്നത്.
മുസ്ലീം ലീഗിന്റെ പ്രധാന
വോട്ടു ബാങ്കായ ഇ കെ സുന്നി നേതൃത്വത്തിന്‍റെ എതിര്‍പ്പാണ് മുസ്ലീം സ്ത്രീകളെ നിയമസഭ/ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിന് തടസമായി ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്.