അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിത്തള്ളണമെന്ന ശുപാർശ തള്ളി; മന്ത്രി വിചാരണ നേരിടേണ്ടിവരും

 റവന്യൂ മന്ത്രി അടൂർ പ്രകാശ് , എൻ ശങ്കർറെഡ്ഡി , വിജിലൻസ് ഡയറക്ടർ , അഴിമതിക്കേസ്
കോഴിക്കോട്| jibin| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (11:51 IST)
റവന്യൂ മന്ത്രി അടൂർ പ്രകാശ് പ്രതിയായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന കോഴിക്കോട് വിജിലൻസിന്റെ ശുപാർശ എൻ ശങ്കർറെഡ്ഡി തള്ളി. കുറ്റപത്രം റദ്ദാക്കി മന്ത്രിയെ പ്രതിപട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയ ഡയറക്ടര്‍ ശുപാര്‍ശ തള്ളി വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ കേസില്‍ അടൂര്‍ പ്രകാശ് വിചാരണ നേരിടേണ്ടിവരും. കോഴിക്കോട് ഓമശേരിയിൽ റേഷൻ ഡിപ്പോ അനുവദിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്.

കോഴിക്കോട്​ ഓമശ്ശേരിയിൽ റേഷൻഡിപ്പോ അനുവദിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെ​ട്ടെന്നാണ്​ കേസ്​. 2004 മുതൽ 2006 വരെ അടൂർ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്നു കാലത്താണ്​ സംഭവം. കോൺഗ്രസ്​ നേതാവായ എൻകെ അബ്ദുറഹിമാൻ, പിസ സചിത്രൻ എന്നിവരായിരുന്നു പരാതിക്കാർ.

തുടർന്ന് മന്ത്രി അടക്കം അഞ്ചു പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കോടതി നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കേസിൽ ഉൾപ്പെട്ടവരെ പ്രതിപ്പട്ടികയിൽ നിന്നും ഒവിവാക്കണമെന്നായിരുന്നു കോഴിക്കോട് വിജിലൻസ് യൂണിറ്റ് നൽകിയത്. ഇതാണ് ഡയറക്ടർ തള്ളിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :