ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

pp divya
pp divya
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 നവം‌ബര്‍ 2024 (20:16 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന അറസ്റ്റിലായ ചോദ്യം ചെയ്യല്‍ കഴിഞ്ഞശേഷം പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും ദിവ്യ സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായാണ് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് കാട്ടി അപേക്ഷ നല്‍കിയത്.

കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെളളിയാഴ്ച വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയത്. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :