നല്ല ഉദ്ദേശ്യത്തോടെയാണ് മാധ്യമങ്ങള്‍ക്ക് ദൃശ്യം നല്‍കിയത്; ആരോപണം തെറ്റെങ്കില്‍ നവീന്‍ ബാബുവിന് പരാതി നല്‍കാമായിരുന്നുവെന്ന് പിപി ദിവ്യ കോടതിയില്‍

PP Divya
PP Divya
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (15:58 IST)
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കളക്ടര്‍ ക്ഷണിച്ചിട്ടാണെന്ന് വാദം കോടതിയില്‍ ആവര്‍ത്തിച്ച് പി പി ദിവ്യ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയാണ് വാദം കേള്‍ക്കുന്നത്. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ തന്നെ ക്ഷണിച്ചത്
അനൗപചാരികമായിട്ടായിരുന്നുവെന്നാണ് ദിവ്യ കോടതിയില്‍ പറഞ്ഞത്. അഴിമതിക്കെതിരെ സന്ദേശമായിരുന്നു താന്‍ നടത്തിയത്. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല, പ്രസംഗത്തിനുശേഷം നവീന്‍ ബാബുവിന് തന്നെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റെങ്കില്‍ പരാതി നല്‍കാമായിരുന്നു. ഇതൊന്നും ചെയ്തിട്ടില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് മാധ്യമങ്ങള്‍ക്ക് ദൃശ്യം നല്‍കിയതെന്നും ദിവ്യ തലശ്ശേരി കോടതിയില്‍ പറഞ്ഞു.

ദിവ്യയ്ക്ക് വേണ്ടി അഡ്വക്കേറ്റ് കെ വിശ്വനാണ് കോടതിയില്‍ ഹാജരായത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം ഒഴിഞ്ഞു ദിവ്യ മാന്യത കാട്ടിയെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകയാണ് ദിവ്യ എന്നും അഭിഭാഷകന്‍ വാദിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :