അടിവസ്ത്രത്തിലെ രക്തക്കറയില്‍ അന്വേഷണം ഉണ്ടായില്ല; 55 കിലോയുള്ള നവീന്‍ ബാബു കനം കുറഞ്ഞ കയറില്‍ തൂങ്ങിമരിക്കില്ലെന്ന് ഭാര്യ കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2024 (16:58 IST)
എഡിഎം നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടതില്‍ പല പ്രധാന വിവരങ്ങളും വിട്ടുകളഞ്ഞെന്നും ഭാര്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. അടിവസ്ത്രത്തിലെ രക്തക്കറിയിലും ഉമിനീര്‍ ഒളിച്ചിറങ്ങിയതിലും അന്വേഷണം ഉണ്ടായില്ലെന്നും മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കൂടാതെ തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹര്‍ജിയില്‍ പരാതിക്കാരി ആരോപിച്ചു.

ഇത് തെളിയിക്കാന്‍ കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ മതിയാകും. എന്നാല്‍ പോലീസ് ഇത് ശേഖരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ മഞ്ജുഷ ചൂണ്ടിക്കാട്ടി. ശരിയായ അന്വേഷണം നടക്കാന്‍ കേസ് സിബി ഐ എറ്റെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം അന്വേഷണം സത്യസന്ധമായാണ് പോകുന്നതെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :