സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 6 ഡിസംബര്‍ 2024 (12:06 IST)
കോടതി ആവശ്യപ്പെട്ടാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാമെന്ന്
സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പൊളിറ്റിക്കല്‍ സ്വാധീനം ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശമാവണമെല്ലെന്ന് കോടതി നിരീക്ഷണം നടത്തി. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുന്ന തരത്തിലായതിന്റെ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ വാക്കാലാണ് മറുപടി നല്‍കിയത്. അഡ്വക്കേറ്റ് കെപി സതീശനാണ് സിബിഐക്കായി ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഈ മാസം 12ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.