സ്വകാര്യ വാഹനങ്ങൾക്ക് അനധികൃത പെർമിറ്റ്; എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവ്

എഡിജിപി ശ്രീലേഖ , വിജിലൻസ് കോടതി , ട്രാൻസ്പോർട്ട് , പെർമിറ്റ്
തൃശൂർ| jibin| Last Modified തിങ്കള്‍, 25 ജനുവരി 2016 (19:01 IST)
മുൻ ട്രാൻസ്പോർട്ട് കമ്മിഷണർ എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. സർക്കാരിന് നികുതിയിനത്തിൽ ലക്ഷങ്ങൾ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ പരിധിവിട്ട് പ്രവര്‍ത്തിച്ചെന്ന് കാട്ടിയാണ് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ചാലക്കുടിയിലെ സ്വകാര്യ ബസുടമ തോട്ടത്തിൽ വീട്ടിൽ ജോയ് ആന്റണി, ചാലക്കുടി നിർമ്മലാ കോളജ് പ്രിൻസിപ്പൽ സജീവ് വട്ടോലി എന്നിവർ ഒന്നും രണ്ടും, ചാലക്കുടി ജോയിന്റ് ആർടിഒ റെജി വർഗീസ് നാലാം പ്രതിയുമാണ്. സ്കൂൾ ബസുകൾക്ക് നൽകുന്ന പെർമിറ്റ് സ്വകാര്യ ബസുകൾക്ക് മറിച്ചു നൽകുന്നതായി പരാതി ലഭിച്ചിട്ടും അതിന്മേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

സ്കൂൾ വാഹനങ്ങളുടെ മറവിൽ സ്വകാര്യ വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നുവെന്ന് ചാലക്കുടി മുരിങ്ങൂർ സ്വദേശി ജോൺസൺ നൽകിയ ഹർജിയിലാണ്
തൃശൂർ വിജിലൻസ് കോടതി ജഡ്ജ് എസ്എസ് വാസന്റെ ഉത്തരവ്. മൂന്നാം എതിർകക്ഷിയാണ് എഡിജിപി ശ്രീലേഖ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :