എഡിജിപിയുടെ മകളുടെ ഹുങ്കിനു കുറവില്ല; എക്‍സറേ എടുക്കാന്‍ സമ്മതിക്കാതെ യുവതി - പരിക്കില്ലെന്ന് ഡൊക്‍ടര്‍

എഡിജിപിയുടെ മകളുടെ ഹുങ്കിനു കുറവില്ല; എക്‍സറേ എടുക്കാന്‍ സമ്മതിക്കാതെ യുവതി - പരിക്കില്ലെന്ന് ഡൊക്‍ടര്‍

  adgp sudhesh kumar , Gavaskar , police , police case , സുധേഷ് കുമാര്‍ , പൊലീസ് , ഡോക്ടര്‍ , സ്‌നിഗ്‌ധ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 22 ജൂണ്‍ 2018 (16:28 IST)
പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ ആരോപണം തള്ളി ഡോക്ടറുടെ മൊഴി.

എഡിജിപിയുടെ മകള്‍ സ്‌നിഗ്‌ധയ്‌ക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. എക്‍സറേ എടുക്കാന്‍ ഇവര്‍ മടികാണിച്ചുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

തനിക്കെതിരെ ഗവാസ്കര്‍ നല്‍കിയത് വ്യാജപരാതിയാണെന്നും മര്‍ദ്ദനമേറ്റത് തനിക്കാണെന്നുമാണ് എഡിജിപിയുടെ മകളുടെ ആരോപണം. അതേസമയം, എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കേസില്‍ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതിനിടെയാണ് ഇവരുടെ പുതിയ നീക്കം.

എഡിജിപി ഗവാസ്‌കറിനെതിരെ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി നകിയിട്ടുണ്ട്. ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി.

മകള്‍ സ്‌നിഗ്‌ധ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. ഇയാള്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായിട്ടാണ് ഓടിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് ഗവാസ്കറിന് പരിക്കേറ്റതെന്നും സുദേഷ്കുമാറിന്റെ പരാതിയില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :