അജിത് കുമാറിനെ വീണ്ടും തഴഞ്ഞ് സര്‍ക്കാര്‍; ശബരിമല സുരക്ഷാ ക്രമീകരണ ചുമതലകളില്‍ നിന്നും നീക്കി

ശബരിമലയിലേയും പരിസര പ്രദേശങ്ങളിലേയും സുരക്ഷാ ചുമതല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കാണ്

ADGP Ajith Kumar
ADGP Ajith Kumar
രേണുക വേണു| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2024 (09:00 IST)

എഡിജിപി അജിത് കുമാറിനെ ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി. ശബരിമലയില്‍ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലകളുള്ള എഡ്ജിപി എസ്.ശ്രീജിത്തിനാണ് പകരം ചുമതല.

ശബരിമലയിലേയും പരിസര പ്രദേശങ്ങളിലേയും സുരക്ഷാ ചുമതല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കാണ്. കഴിഞ്ഞ സീസണില്‍ എഡിജിപി അജിത് കുമാര്‍ ആണ് ഈ ചുമതല വഹിച്ചത്. എഡിജിപി എസ്.ശ്രീജിത്ത് മുന്‍പും ഈ ചുമതല വഹിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നേരത്തെ നീക്കിയിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചത്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ക്രമസമാധാന ചുമതലയില്‍ നിന്ന് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തേക്കാണ് അജിത് കുമാറിനെ മാറ്റിയത്. അപ്പോഴും ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ചുമതല ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് ...

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി നാലുവയസ്സുകാരന് ...

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ...

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട
നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘടന. താര സംഘടനയായ ...

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ...

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത 33 കാരിയായ സ്ത്രീ മരിച്ചു. ...

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ ...

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
കഴിഞ്ഞ ഡിസംബറില്‍ ഇടുക്കി ജില്ലയിലെ മറയൂരിലുള്ള ഫാമിലി ഹെല്‍ത്ത് സെന്ററില്‍ (എഫ്എച്ച്സി) ...

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത ...

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തെ പറ്റി നല്ലത് പറഞ്ഞതിന് തരൂര്‍ വിലക്ക് നേരിടുകയാണ്. കേരള വിരുദ്ധ കോണ്‍ഗ്രസ് ആയി ...