ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി; തീരുമാനം മുഖ്യമന്ത്രിയുടേത്

മനോജ് എബ്രഹാമാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി

ADGP Ajith Kumar
ADGP Ajith Kumar
രേണുക വേണു| Last Modified ഞായര്‍, 6 ഒക്‌ടോബര്‍ 2024 (21:31 IST)

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേതാണ് തീരുമാനം. അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അജിത് കുമാറിനെതിരെ നടപടിയെടുത്തത്.

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അജിത് കുമാറിനെതിരായ നടപടി. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ എഡിജിപി അജിത് കുമാര്‍ ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി വിലയിരുത്തിയത്. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് അജിത് കുമാര്‍ തുടരും.

മനോജ് എബ്രഹാമാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി. കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിനു കൈമാറിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :