നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യം; സുനിയെ ജയിലില്‍‌വച്ച് ‘ഇടിച്ചുകൂട്ടി’ ? - പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു

കൊച്ചി, വ്യാഴം, 6 ജൂലൈ 2017 (16:56 IST)

Widgets Magazine
 Pulsur Suni , police , Amma , Dileep , Kavya madhavan , kochi , Mohanlal , Court , Kavya , യുവനടി , പള്‍സര്‍ സുനി , പൊലീസ് , അമ്മ , ദിലീപ് , കാവ്യ മാധവന്‍ , സുനി , താരസംഘടന , യുവനടി , നടിയെ തട്ടിക്കൊണ്ടു പോയി , കോടതി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നല്‍കരുതെന്ന പൊലീസിന്റെ വാദം അംഗീകരിച്ച അങ്കമാലി കോടതി  പ്രതിഭാഗം ആവശ്യപ്പെട്ട 42 തെളിവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

കാറിനുള്ളിലെ ദൃശ്യങ്ങള്‍ നല്‍കില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും മഹസറിന്റെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ലഭിക്കും.

കെസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടരും നടി സഞ്ചരിച്ച വാഹനത്തെ കാറില്‍ പിന്തുടര്‍ന്ന ദൃശ്യങ്ങളടക്കമുള്ളവ കോടതിയില്‍ വച്ച് പ്രതിഭാഗം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ പ്രതികള്‍ നടിയുടെ കാറിനെ പിന്തുടര്‍ന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കാന്‍ സമ്മതിച്ചത്.

അതേസമയം, സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. സുനിയെ പൊലീസ് മർദിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്റെ അപേക്ഷ. കാക്കനാട് മജിസ്ട്രേട്ട് കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു.

കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച പരിഗണിക്കും. ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസില്‍ പൾസർ സുനിയെ അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇന്ത്യയില്‍ സെല്‍ഫി സ്റ്റിക്കിനു വിലക്ക്

പൈതൃക സംരക്ഷണ കേന്ദ്രങ്ങളില്‍ സെല്‍ഫി സ്റ്റിക്കിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തുന്നു. ...

news

സ്രാവുകളുടെ ലിസ്‌റ്റില്‍ ഈ താരമോ ?; ദിലീപിനെ തേടിയെത്തിയ സിദ്ദിഖും കുടുങ്ങി - ചോദ്യം ചെയ്യാന്‍ തീരുമാനം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ സിദ്ദിഖിനെയും ചോദ്യം ...

news

നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി കോണ്ടം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി കോണ്ടം വിതരണം ...

Widgets Magazine