കൊച്ചി|
jibin|
Last Modified ശനി, 8 ജൂലൈ 2017 (18:18 IST)
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിയുടെ പേര് പറഞ്ഞത് അശ്രദ്ധമൂലമാണെന്ന് നടൻ അജു വർഗീസ്. ഇക്കാര്യത്തില്‍ എനിക്കെതിരെയുള്ള കേസ് നേരിടാനാണ് തീരുമാനം. നടിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
തനിക്ക് നിയമത്തേക്കുറിച്ച് അറിവില്ലായിരുന്നു. ഇനി ഇത്തരംകാര്യങ്ങൾ ശ്രദ്ധിച്ചുമാത്രമേ പരാമർശം നടത്തുകയുള്ളുവെന്നും അജു വർഗീസ് പറഞ്ഞു.
അതേസമയം, സ്ത്രീകൾക്കെതിരായ മോശം പരാമർശത്തിൽ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
എംസി ജോസഫൈൻ അറിയിച്ചു. ഇന്നസെന്റിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ പരാമർശം അപലപനീയമാണ്. ഇന്നസെന്റിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.
കമ്മീഷൻ ഡയറക്ടർ എ.യു. കുര്യാക്കോസിനാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.