രേണുക വേണു|
Last Modified വ്യാഴം, 27 ജനുവരി 2022 (09:39 IST)
നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള ദിലീപ് അന്വേഷണസംഘവുമായി ഒളിച്ചുകളി തുടരുന്നു. 2017 ലാണ് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകള്‍ വധ ഗൂഢാലോചന കേസ് വന്നതിന് ശേഷം മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ദിലീപ് അടക്കമുള്ള പ്രതികളോട് ഈ ഫോണുകള്‍ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ഹാജാരാക്കിയിട്ടില്ല. പകരം ഇത്തരത്തില്‍ ഒരു കാര്യം ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഢാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രതികളുടെ വാദം.
നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം.