ആത്മഹത്യയ്ക്കൊരുങ്ങിയ നാളുകൾ; ലോവൽ കുടുങ്ങുമോ? തുറന്നു പറഞ്ഞ് അമ്പിളി ദേവിയും ആദിത്യനും

Last Modified ഞായര്‍, 10 ഫെബ്രുവരി 2019 (10:59 IST)
സീരിയൽ ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ഇരുവർക്കുമെതിരെ ആരോപണങ്ങളുയർത്തി അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് ലോവൽ രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദവും ആരംഭിച്ചു.

ഇപ്പോഴിതാ ഇരുവരും ആത്മഹത്യക്കൊരുങ്ങിയ നാളുകൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ്. ബ്രിട്ടാസ് ഷോ ജെ ബി ജംഗ്ഷനിലാണ് ഇരുവരും മനസ്സ് തുറന്നത്. ഇരുവരുടെയും വിവാഹവാർത്ത അറിഞ്ഞ ലോവൽ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ, ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് തന്നെ വിളിച്ച്‌ ക്ഷമ ചോദിച്ചിരുന്നുവെന്നും അവരില്‍ പലര്‍ക്കും കാരണത്തെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും ആദിത്യന്‍ പറയുന്നു.

ലോവലുമായുള്ള ബന്ധം പിരിയുന്നതിനായി അമ്പിളി ദേവി കോടതിയെ സമീപിച്ചിരുന്നു. എന്തെങ്കിലും കാരണത്താല്‍ മകന്‍ നഷ്ടമായാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് അന്ന് അമ്പിളി പറഞ്ഞിരുന്നതായി ആദിത്യന്‍ പറയുന്നു. അവനെ നഷ്ടമായാൻ താൻ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അമ്പിളി പറഞ്ഞത്.

അമ്മ പോയതോടെ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യതയായിരുന്നു എന്ന് ആദിത്യൻ. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോഴാണ് താന്‍ ആതമഹത്യയ്ക്കായി ശ്രമിച്ചതെന്ന് ആദിത്യന്‍ പറയുന്നു. ഗുളിക കഴിച്ച്‌ ആശുപത്രിയിലേക്കെത്തിച്ച തന്നെക്കുറിച്ചുള്ള വാര്‍ത്തയും അന്ന് പുറത്തുവന്നിരുന്നു. ആ സമയത്ത് എല്ലാം അവസാനിപ്പിക്കാനാണ് തോന്നിയതെന്നും അതാണ് അത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നും താരം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :