നടി ആക്രമിക്കപ്പെട്ട കേസ്: മൊഴിമാറ്റാൻ ഭീഷണിയെന്ന് സാക്ഷി, പരാതി നൽകി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (17:00 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായി സാക്ഷിയുടെ പരാതി. സാക്ഷി വിപിന്‍ ലാലാണ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തെ കോടതിയിലും പോലീസിലും നൽകിയ മൊഴി തിരുത്തണമെന്നും വിചാരണവേളയിൽ പ്രതിക്ക് അനുകൂലമായി മൊഴിനൽകണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഫോൺ വിളിച്ചും കത്തുകളയച്ചും വ്യാജമൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിന്‍ ലാല്‍. കേസിൽ ആദ്യഘട്ടത്തിൽ പ്രതിയായിരുന്ന വിപിനെ പിന്നീട് സാക്ഷിയാക്കുകയായിരുന്നു. ഇയാളുടെ രഹസ്യമൊഴി ഉൾപ്പടെ കേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :