ശ്രീനു എസ്|
Last Modified ശനി, 26 ഡിസംബര്‍ 2020 (10:03 IST)
അന്തരിച്ച
സിനിമ നടന്‍ അനില്‍ പി നെടുമങ്ങാട് മലയാള സിനിമയില്‍ തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കുമായിരുന്നുവെന്ന് പ്രശസ്ത സിനിമാപ്രവര്‍ത്തകനും കഥാകൃത്തുമായ മധുപാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഇതൊരു വല്ലാത്ത ദിവസമായി. മലയാള സിനിമയില്‍ തന്റെതായ ഒരു സ്ഥാനം ഇയാള്‍ ഉറപ്പിക്കുമായിരുന്നു പക്ഷേ എന്താണിങ്ങനെ സംഭവിക്കുന്നതെന്ന് അറിയാതെ പോകുന്നു.
അനിലിന്റ ഈ പോസ്റ്റ് ഇവിടെ ഇട്ടതിനും കാരണമുണ്ട്. അറിയുന്ന സ്‌നേഹമാണിത്. ഇന്ന് ഈ പോസ്റ്റ് ഇട്ട നാള്‍ ഇയാളും ഇല്ലാതാവുന്നു.
വിട. പ്രിയപ്പെട്ട അനില്‍ നെടുമങ്ങാട് വിട- മധുപാല്‍ കുറിച്ചു.
മുഖ്യമന്ത്രിയും മോഹന്‍ലാലും ബിജുമേനോനും ഫേസ്ബുക്കിലൂടെ അനുസ്മരണം രേഖപ്പെടുത്തി. അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.