ലോറിയിലെ കയർ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം

എ കെ ജെ അയ്യർ| Last Modified ഞായര്‍, 16 ജൂലൈ 2023 (14:26 IST)
കോട്ടയം: ലോറിൽ നിന്ന് റോഡിലേക്കു വീണുകിടന്നിരുന്ന കയർ കുരുങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം ഉണ്ടായി. ഞായറാഴ്ച പുലർച്ചെയാണ് സംക്രാന്തി സ്വദേശി മുരളി എന്ന 51 കാരനാണ് മരിച്ചത്. പ്രഭാത സവാരിക്ക് നടത്തവേയാണ് മരണം സംഭവിച്ചത് എന്നാണു നിഗമനം.

ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ പച്ചക്കറി ലോറിയാണ് അപകടം ഉണ്ടാക്കിയത്. ലോറി കയറിൽ കുരുങ്ങിയ മുരളിയെ റോഡിലൂടെ നൂറുമീറ്ററോളം വലിച്ചുകൊണ്ടുപോയി എന്നാണു പോലീസ് പറയുന്നത്.

അപകടത്തിൽ ഇയാളുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ലോറി ഡ്രൈവർ, ക്ളീനർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :