ടോറസ് ലോറിയിടിച്ചു വീട്ടമ്മ മരിച്ചു: ഭർത്താവ് ഗുരുതരാവസ്ഥയിൽ

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 25 മെയ് 2022 (14:32 IST)
പോത്തൻകോട്: സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അമിത വേഗതയിൽ എത്തിയ ടോറസ് ലോറി ഇടിച്ചതിനെ തുടർന്ന് വീട്ടമ്മ മരിക്കുകയും ഭർത്താവിനു ഗുരുതരാവസ്ഥയിൽ പരുക്കേൽക്കുകയും ചെയ്തു. അണ്ടൂർക്കോണം തെറ്റിച്ചിറ തടത്തരികത്ത് വീട്ടിൽ ഷേർളി (55) ആണ് മരിച്ചത്.

സ്‌കൂട്ടർ ഓടിച്ച വിജയകുമാറിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാട്ടായിക്കോണം റോഡിൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. സ്‌കൂട്ടറിന്റെ അമിതവേഗതയിൽ ലോറി മറികടക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയ ലോറി സ്‌കൂട്ടറിൽ ഇടിച്ചത്. ഇടിയിൽ ഷേർളി ലോറിക്കടിയിൽ വീണു. അമിത വേഗത കാരണം ഇവരെ വലിച്ചിഴച്ച് ഏറെ ദൂരം പിന്നിട്ടാണ് ലോറി നിന്നത്.

ഫയർഫോഴ്‌സ് എത്തിയാണ് റോഡ് കഴുകി വൃത്തിയാക്കിയത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കൂലിപ്പണിക്കാരനാണ് വിജയകുമാർ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :